---
title: "ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; ബോഗിയിലിരുന്ന തലശേരി സ്വദേശിയുടെ കുടുംബമുൾപ്പടെ 5 പേർക്ക് പരിക്ക്."
english_title: "Attempt to kill girl by pouring petrol on Alappuzha-Kannur Express; 5 people including the family of a native of Thalassery were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106803/Attempt to kill girl by pouring petrol on Alappuzha-Kannur Express; 5 people including the family of a native of Thalassery were injured"
published_at: "2023-04-03T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429cb0da7a08_images.jpeg"
keywords: []
---

# ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; ബോഗിയിലിരുന്ന തലശേരി സ്വദേശിയുടെ കുടുംബമുൾപ്പടെ 5 പേർക്ക് പരിക്ക്.

> **Lead Summary:** ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ബോഗിയിലിരുന്ന തലശേരി സ്വദേശിയുടെ കുടുംബമുൾപ്പടെ 5 പേർക്ക് പരിക്ക്. D1 കോച്ചിൽ വച്ചാണ് യാത്രക്കാരൻ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

## Article Content

ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ബോഗിയിലിരുന്ന തലശേരി സ്വദേശിയുടെ കുടുംബമുൾപ്പടെ 5 പേർക്ക് പരിക്ക്. D1 കോച്ചിൽ വച്ചാണ് യാത്രക്കാരൻ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

കോഴിക്കോട് എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് പരുക്കേറ്റതിനെ തുടർന്ന് ട്രെയിൽ നിർത്തിയിട്ടിരിക്കുകയാണ്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പരുക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് പൊലീസ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തലശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത് എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീപടർന്ന കമ്പാർട്ട്മെന്റ് പാലത്തിന് മുകളിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാൾ രക്ഷപെട്ടുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106803/Attempt to kill girl by pouring petrol on Alappuzha-Kannur Express; 5 people including the family of a native of Thalassery were injured)